പ്രിയമുള്ള മലയാളി സുഹൃത്തുക്കളേ, ആദ്യമായി ബ്ലോഗ് ചെയ്യുന്ന ഒരു മലയാളി ആണു ഞാന്‍. ഏവൂരാന് എന്നൊരാളുടെ ബ്ലോഗുകള്‍ കണ്ടപ്പോള്‍ ഏവൂരുകാരനായ എനിക്കും ബ്ലോഗ് ചെയ്താലോ എന്ന ചിന്ത ഉണ്ടായി. മാളയാളത്തില് ഇത്രയധികം പ്രതിഭകള്‍ ഉണ്ടല്ലൊ എന്നു കണ്ടിട്ട് അദ്ഭുതം!! എത്ര നല്ല രചനകളാണ് ഇവിടെ ബ്ലോഗ്ഗ് ചെയ്യപ്പെടുന്നത്. മാതൃഭൂമിക്കോ കലകൗമുദിക്കോ മറ്റേതെങ്കിലും വാരികകള്ക്കോ അയച്ചാല്‍ ഒന്നു വായിച്ചുനോക്കാന്‍ പോലും നമ്മുടെ പത്രാധിപന്മാര് തയ്യറാവില്ല! അവര്‍ക്കെല്ലാം സ്ഥിരപ്രതിഷ്ഠരായവര് മതി. ബ്ലോഗുലകം സാഹിത്യലോകം കീഴടക്കാന്‍ ഇനി അധിക കാലം വേണ്ടി വരില്ല!! തീര്‍ച്ച!!!