Friday, November 21, 2008

Asanas സുഖാസനം, സ്വസ്തികാസനം

സ്വസ്തികാസനം


സുഖാസനം

സുഖാസനം
ചമ്രം പടിഞ്ഞിരുന്നു സുഖമായി ചെയ്യാവുന്ന ഒരു ആസനമാണിത്.
സുഖമായി നീണ്ടു നിവര്‍ന്നു കിടക്കാന്‍ പാകത്തിലുള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ്വിരിച്ച് അതിലകിഴക്കോട്ടോ വടക്കോട്ടോ ആയി , കാല്‍ മുന്നോട്ടു നീട്ടി ഇരിക്കുക.
വലതു കാല്‍മുട്ടു മടക്കി അടുപ്പിച്ചു കൊണ്ടു വന്ന് കാല്‍പ്പാദം ഇടതു തുടയോടു ചേര്‍ത്തു വയ്ക്കുക.
ഇനി ഇടതുകാല്‍ ഇതേപോലെ മടക്കിവലതു തുടയോട്‌ ചേര്‍ത്തുവയ്ക്കുക(പാദം).
കൈകള്‍ നീട്ടി അതാതു കാല്‍ മുട്ടുകളില്‍ കമിഴ്ത്തി വയ്ക്കുക.
എതെങ്കിലും മുദ്രയും ആകാം.നട്ടെല്ല് നിവര്‍ന്നിരിക്കണം.
തല, കഴുത്ത്, പുറം ഇവ ഒരേ രേഖയിലായിരിക്കണം.
ശരീരം അയച്ച് കണ്ണുകള്‍ അടച്ച് ഏതാനും നിമിഷങ്ങള്‍ ശാന്തമായി ഇരിക്കുക.
രണ്ടു മൂന്നു മിനിറ്റ് അങ്ങനെ ഇരുന്ന ശേഷം കാല്‍ നിവര്‍ത്തി പുറക്കോട്ടാഞ്ഞ് ഇരുന്ന്‌ ദീര്‍ഘമായി ശ്വാസം വിടുക.
തുടര്‍ന്ന്‌ ആദ്യം ഇടതുകാല്‍ മടക്കി ഇതേ ആസനം ചെയ്യുക.(ആദ്യം ഏതു കാല്‍ വേണമെങ്കിലും മടക്കി ചെയ്യാം; നമ്മുടെ ഒരു ശീലമനുസരിച്ച് എല്ലാം ആദ്യം വലതില്‍ തുടങ്ങുന്നു എന്നു മാത്രം)
ഗുണങ്ങള്‍
നട്ടെല്ലു നിവര്‍ത്തി ഇരിക്കാന്‍ ശീലിക്കുന്നു.
സ്വസ്തികാസനം, പദ്മാസനം, സിദ്ധാസനം എന്നിവ ശീലിക്കാന്‍ ഇതു പഠിക്കുന്നതു നല്ലതാണ്‌.
എല്ലാ ശ്വസന വ്യായാമങ്ങളും ഈ ആസനത്തിലിരുന്നു ചെയ്യാം.


സ്വസ്തികാസനം
സുഖാസനം പഠിച്ചു കഴിഞ്ഞാല്‍ സ്വസ്തികാസനം പഠിക്കാം.
കാലുകള്‍ നീട്ടി നട്ടെല്ല് നിവര്‍ത്തി ഇരിക്കുക.
വലതുകാല്‍ മടക്കി , പാദം ഇടത്തേ തുടയോടു ചേര്‍ത്ത് പതിച്ചു വയ്ക്കുക.
കാല്‍ വെള്ള തുടയുടെയും കാല്‍ വണ്ണയുടേയും ഇടയിലായിരിക്കും ഇരിക്കുക.
ഇടതുകാല്‍ മടക്കി പാദം വലത്തേ തുടയില്‍ ഇതേപോലെ ചേര്‍ത്തു വയ്ക്കുക.
രണ്‍ടു കാലുകളുടേയും വിരലുകള്‍ കാല്‍ വണ്ണയുടെയും തുടയുടെയും ഇടയിലായതു കൊണ്ട് അവ പുറമെ കാണില്ല.
കാല്‍ മുട്ടുകള്‍ നിലത്തു മുട്ടിയിരിക്കണം.
നട്ടെല്ലു നിവര്‍ന്നിരിക്കണം. നട്ടെല്ലും, കഴുത്തും, തലയും നേര്‍ രേഖയില്‍ വരണം.
കൈകള്‍ നീട്ടി കാല്‍ മുട്ടഉകളില്‍ കമിഴ്ത്തി വയ്ക്കാം; അല്ലെങ്കില്‍ ഏതെങ്കിലും ധ്യാന മുദ്ര സ്വീകരിക്കാം.
കണ്ണുകള്‍ അട്ച്ച് ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകരണ്‍റ്റു മിനിറ്റ് അങ്ങനെ തന്നെ ഇരിക്കുക.

ഗുണങ്ങള്‍
ധ്യാനത്തിനും മനശ്ശാന്തിക്കും പറ്റിയ ആസനം
മനശ്ശാന്തിക്കും പറ്റിയ ആസനംപ്രാണായാമത്തിന്‌ പറ്റിയ ആസനം.
നട്ടെല്ലിനും, ഇടുപ്പുകള്‍ക്കും നല്ല വ്യായാമം ലഭിക്കുന്നു.

Photo courtesy : Google 

4 comments:

smitha adharsh said...

:)

jayanEvoor said...

Smitha, do me a faour!

tell me where you found my blog!

I don't know where it is seen! Any blog roll?

I just logged in here and published it.

Where can I find other people's blogs too?

sreeji said...

താങ്കളുടെ ബ്ലോഗ് ,ബ്ലോഗ് അഗ്രഗേറ്ററുകള്‍ വഴിയാ​ണ് ലഭ്യമാകുന്നത്, http://www.keralainside.net/blogs/ ഇത് ഒരു മലയാളം ബ്ലോഗ് അഗ്രഗേറ്ററാണ്. http://www.chintha.com/malayalam/blogroll.php ഇത് വേറൊന്നും,
കഴിഞ്ഞ പോസ്റ്റുകള്‍ നന്നായിരുന്നു,ഇനിയും
രചനകള്‍ വന്നുകൊണ്ട ഇരിക്കട്ടേ, ആശംസകള്‍...

jayanEvoor said...

Thank you very much Sreeji!!