Sunday, November 30, 2008

യോഗ - ഇരുന്നുകൊണ്ടു ചെയ്യാവുന്ന ആസനങ്ങള്‍

യോഗ - ഇരുന്നുകൊണ്ടു ചെയ്യാവുന്ന ആസനങ്ങള്‍
‍സുഖാസനവും സ്വസ്തികാസനവും മുന്‍ ബ്ലോഗില്‍ .ഉണ്ടല്ലോ വജ്രാസനം,ഗോമുഖാസനം,പദ്മാസനം ,പശ്ചിമോത്തനാസനംഎന്നിവയാണ്‌ ഈ ബ്ലോഗില്‍ ഉള്‍പെടുത്തിയിരിക്കുന്നത്‌.സുഖാസനവും സ്വസ്തികാസനവും മുന്‍ ബ്ലോഗില്‍ ഉണ്ടല്ലോ.(പ്രത്യേകം ശ്രദ്ധിക്കുക. പ്രാഥമിക പാഠങ്ങള്‍ മാത്രമാണ്‌ ഇവിടെ പറയുന്നത്. ഇതു വരെ യൊഗ ചെയ്തിട്ടേ ഇല്ലെങ്കില്‍, അതു ചെയ്തിട്ടുള്ള ആരോടെങ്കിലും ചോദച്ചു മനസ്സിലാക്കി ചെയ്യാന്‍ തുടങ്ങുന്നതാണുത്ത മം. പിന്നീടുള്ള പ്രോഗ്രസിന്‌ ഈ ബ്ലോഗുകള്‍ സഹായിക്കും.!)
ഗോമുഖാസനം
കാലുകള്‍ മുന്നോട്ടു നീട്ടി നിവര്‍ന്നിരിക്കുക. വലതുകാല്‍ മടക്കി ഉപ്പൂറ്റി ഇടതു പൃഷ്ഠത്തിന്റെ ഇടതു വശത്തു വയ്ക്കുക. ഇടതു കാല്‍ മടക്കി വലതു തുടയുടെ മുകളിലൂടെ എടുത്ത് ഉപ്പൂറ്റി വലതു പൃഷ്ഠത്തിന്റെ വലതു ഭാഗത്തു വയ്ക്കുക. വലത്തെ മുട്ടിന്റെ മുകളിലായി ഇടത്തെ മുട്ട് ഇരിക്കണം. വലതു കൈ പിന്നിലേക്കെടുത്ത് മുട്ടു മടക്കി, കൈ മലര്‍ത്തി വിരലുകള്‍ ഇടത്തേ തോളിന്റെ അടുത്തേക്കു നീട്ടി പിടിക്കുക. ഇടതു കൈ യര്‍ത്തി പിന്നിലേക്കു നീക്കി കഴുത്തിനു പിന്നിലൂടെ വലതു കയ്യിലെ വിരലുകളില്‍ പിടിക്കുക. നട്ടെല്ലും, കഴുത്തും തലയും നിവര്‍ന്ന് നേര്‍ രേഖയിലിരിക്കണം. നേരേ നോക്കി കണ്ണടച്ച് ശ്വാസം ക്രമീകരിച്ച് രണ്ടു മിനിറ്റിരിക്കുക. തുടര്‍ന്ന് കൈ അയച്ച് പൂര്‍വ സ്ഥീതിയില്‍ വരിക.ഇത് ഇനി ആദ്യം ഇടതു കാല്‍ മടക്കി ഒന്നുകൂടി ചെയ്യുക.
ഗുണം
കഴുത്ത്, തോള്‍, നെഞ്ച്, പുറം ഇവയിലെ മാംസ പേശികള്‍ക്കു നല്ല വ്യായാമം ലഭിക്കുന്നു. നെഞ്ചു വിരിയാന്‍ നല്ലതാണ്‍. സ്ത്രീകളില്‍ സ്തനവൃദ്ധിക്കും നല്ലതാണ്. പ്രമേഹം, അര്‍ശസ്,വെരികൊസ് വെയ്ന്‍ എന്നിവ മാറാന്‍ നല്ലതാണ്‌.
യോഗ - ഇരുന്നുകൊണ്ടു ചെയ്യാവുന്ന ആസനങ്ങള്‍
പശ്ചിമോത്തനാസനം
കാലുകള്‍ മുന്നോട്ടു നീട്ടി നിവര്‍ന്ന് ഇരിക്കുക. പാദങ്ങള്‍ ഉപ്പൂറ്റി നിലത്തുറച്ച് വിരലുകള്‍ മേല്പോട്ടായിരിക്കും വിധം വയ്ക്കുക. ശ്വാസം വലിച്ചെടുത്ത് കൈകള്‍ മുകളിലേക്കുയര്‍ത്തി ശരീരം പിന്നോട്ടായുക. എന്നിട്ട് ശ്വാസം വിട്ടുകോണ്ട് മുന്നോട്ടാഞ്ഞ് കൈകള്‍ തഴേക്കുകൊണ്‍റ്റു വന്ന് കാല്‍ വിരലില്‍ (പെരുവിരലില്‍) പിടിക്കുക. കാല്‍ മുട്ടുകള്‍ പൊങ്ങാതെ നിലത്തുറച്ചിരിക്കണം. കാല്‍ വിരലില്‍ പിടിച്ച ശേഷം കൈമുട്ടുകല്‍ ചെറുതായി മടക്കി മുട്ടുകള്‍ നിലത്തു മുട്ടിക്കുക. തല കാല്‍ മുട്ടുകള്‍ക്കു മീതെ വയ്ക്കുക. ഒരു മിനിറ്റ് അങ്ങനെ ഇരുന്ന ശേഷം മെല്ലെ നിവര്‍ന്നു വന്ന് പൂര്‍ വ സ്ഥിതിയിലേക്കു പോവുക.
ഗുണം
നട്ടെല്ലിന് നല്ല വ്യായാമം കിട്ടുന്നു.ശ്വാസകോശത്തിനു വികാസം കിട്ടുന്നു.അരക്കെട്ട്, ആമാശയം, കരള്‍, വൃക്കകള്‍, പ്ലീഹ, പാന്‍‍ക്രിയാസ് തുടങ്ങിയ അവയവങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കു ശമനമുണ്ടാക്കുന്നു.മലബന്ധം, ദഹനക്കേട്, പുളിച്ചുതികട്ടല്‍, അര്‍ശസ് ഇവ ഇല്ലതാക്കുന്നു.


പദ്മാസനം
കാലുകള്‍ നീട്ടി നിവര്‍ന്നിരിക്കുക. വലത്തേ കാല്‍മുട്ടു മടക്കി പാദം ഇടത്തേ തുടയുടെ മുകളില്‍ കൊണ്‍ടു വന്നു വയ്ക്കുക. ഇതേ പോലെ ഇടതു കാല്‍ പാദം വലതു തുടയുടെ മേലെ കൊണ്‍ടു വന്നു വയ്ക്കുക. ഇരു കാല്‍ മുട്ടുകളും നിലത്തമര്‍ന്നിരിക്കണം. ഇപ്പോള്‍ രണ്ടു കാലുകളും പ്രസ്പരം ക്രോസ് ചെയ്തിരിക്കുകയാണ്‌. നട്ടെല്ലും, കഴുത്തും, തലയും നേരെ പിടിക്കുക.കൈകള്‍ നീട്ടി മുട്ടുകള്‍ക്കു മീതെ കമിഴ്ത്തി വയ്ക്കുക; അല്ലെങ്കില്‍ കൈപ്പത്തികള്‍ മലര്‍ത്തി ഒന്നു മറ്റൊന്നിനുള്ളില്‍ വച്ചു കാല്‍ പാദങ്ങള്‍ക്കു മേലെ, പൊക്കിളിനു താഴെയായി വയ്ക്കുക. ശ്വാസോച്ഛ്വാസം ക്രമീകരിക്കുക. രണ്ടു മിനിറ്റ് ഇങ്ങനെ ഇരുന്ന ശേഷം ശ്രദ്ധയോടെ ഇടതു കണങ്കാല്‍ രണ്‍ടു കൈ കൊണ്ടും മെല്ലെ ഉയര്‍ത്തി വലതു തുടയില്‍ നിന്നും മാറ്റുക. കാലു നീട്ടി വച്ച ശേഷം വലതു കാലും ഇതേപോലെ അഴിച്ച് നീട്ടി വയ്ക്കുക. ഗുണം അരയ്ക്കു താഴെയുള്ള എല്ലാ പ്രധാന പേശികളും, സ്നായുക്കളും വലിഞ്ഞു നീളുകയും വിശ്രമിക്കുകയുംചെയ്യുന്നു. ഇടുപ്പിലുള്ള അവയവങ്ങള്‍ക്കും ജനനേന്ദ്രിയങ്ങള്‍ക്കും നല്ല രക്തസഞ്ചാരം ലഭിക്കുന്നു. നട്ടെല്ലിന് ഉറപ്പും ബലവും ലഭിക്കുന്നു. മനോനിയന്ത്രണത്തിന്‌ എറ്റവും സഹായകരമഅയ ആസനം.ധ്യാനത്തിന് ഏറ്റവും പറ്റിയ ആസനം.
Padmasanam





Vajrasanam



വജ്രാസനം
കാല് രണ്‍ടും നേരെ മുന്നോട്ടു നീട്ടി നിവര്‍ന്നിരിക്കുക.
കാലുകള്‍ ഓരോന്നായി മടക്കി കാല്‍ വെള്ളകള്‍ മേലോട്ടാക്കി പൃഷ്ഠത്തിന്റെ ഇരു വശത്തും വയ്ക്കുക.
കാല്‍ മുട്ടുകള്‍ രണ്ടും ചേര്‍ത്ത് നിവര്‍ന്നിരിക്കുക.പൃഷ്ഠം രണ്ടു ഉപ്പൂറ്റികള്‍ക്കും ഇടയ്ക്കായി വരുന്ന വണ്ണം ഇരിക്കുക.
കൈകള്‍ നീട്ടി കാല്‍മുട്ടുകള്‍ക്കുമീതെ കമിഴ്ത്തി വയ്ക്കുക.ശ്വാസോച്ഛ്വാസം ക്രമീകരിക്കുക.
ദീര്‍ഘമായി വായു ഉള്ളിലെടുത്ത് ഇരട്ടി സമയം കൊന്ണ്ടു പുറത്തു വിടുക.
രണ്‍ടു മിനിറ്റ് അങ്ങനെ ഇരുന്ന ശേഷം അടുത്ത ആസനം ചെയ്യാം.
ഗുണം
തുടകളെ വജ്രത്തിനു തുല്യം കട്ടിയുള്ളതാക്കും ഈ ആസനം.
കാലിലേയും അരക്കെട്ടിലേയും സ്നായുക്കള്‍ക്കും പേശികള്‍ക്കും നല്ല വ്യായാമവും അയവും കിട്ടും.
നട്ടെല്ലിന്‌ ഉറപ്പും ബലവും കൂടും.ഭക്ഷണം കഴിച്ച് ശേഷവും ചെയ്യാവുന്ന ഏക ആസനമാണിത്.
അതുകൊണ്‍ടു തന്നെ ഇത് വായുകോപം, ദഹനക്കേട് ഇവ ശമിപ്പിക്കും.
ധ്യാനത്തിനു പറ്റിയ ആസനം കൂടിയാണിത്.മുസ്ലീങ്ങള്‍ നിസ്കരിക്കുന്നത് ഈ ആസനത്തിലിരുന്നാണ്‌.

Photo courtesy : Google 

4 comments:

sreeji said...

നന്നാവുന്നുണ്ട്,തുടരുക..

jayanEvoor said...

THANK YOU!

IT SEEMS NOBODY ELSE IS READING!!

ബഷീർ said...

ഇന്നാണീ ബ്ലോഗ് ആദ്യമായി വായിക്കുന്നത്.

മറ്റ് പോസ്റ്റുകളും വായിക്കുന്നു.
ഇത്തരം ഉപകാരപ്രദമായ ബ്ലോഗുകളിൽ കമന്റുകൾ കുറവായിരിക്കും.. അത് കാര്യമാക്കരുത്. തുടരുക. എല്ലാ ആശംസകളും നേരുന്നു.

ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിനു നല്ലത് ഏതാണ് ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതൊരു നല്ല സംരഭം ജയൻ...ഗുരു മുഖത്തു നിന്ന് യോഗ പഠിയ്ക്ജാൻ പറ്റാത്തവർക്കും യോഗയെക്കുറിച്ചു കൂടുതൽ അറിയണമെന്നുള്ളവർക്കും ഇതു നന്നായി ഉപകാരപ്പെടും.

പുതിയതായി പഠിയ്ക്കാൻ തുടങ്ങുന്ന ഒരാൾ എങ്ങനെ പഠിച്ചു തുടങ്ങണം എന്നതിന്റെ ഓർഡറിൽ പോസ്റ്റുകൾ കൊടുത്താൽ കൂടുതൽ നന്നായിരുന്നു.പത്മാസനവും മറ്റും ആദ്യം ചെയ്യുന്ന ആളിനു ബുദ്ധിമുട്ടായി വന്നേക്കാം.

ഞാൻ സ്ഥിരമായി യോഗ ക്ലാസിൽ പോകുന്ന ഒരാളായതു കൊണ്ടാണു ഇതു കുറിച്ചത്..


ആശംസകൾ!