Friday, December 9, 2011

സൂര്യനമസ്കാരം



എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന, വ്യായാമവും ശ്വസനക്രിയയും ഒരുമിച്ചു ചേരുന്ന, പ്രായലിംഗഭേദമന്യെ ആര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമപദ്ധതിയാണ്‌ സൂര്യനമസ്കാരം.

സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.

തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇതു ചെയ്യാം.

രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ്‌ ഉത്തമം. വൈകുന്നേരവും ചെയ്യാം.

രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം ചെയ്യാം.

12 ചുവടുകൾ (സ്റ്റെപ്‌സ്) ആണ്‌ സൂര്യനമസ്കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ്‌ വിധി.

സാവകാശം ആർക്കും ആ നിലയിലെത്താവുന്നതേ ഉള്ളൂ.





ചെയ്യേണ്ട രീതി (12 ചുവടുകള്‍)

1.നിരപ്പായ പ്രതലത്തില്‍ ഒരു കട്ടിത്തുണിവിരിച്ച് അതില്‍ നിവര്‍ന്നു നില്‍ക്കുക.

2.ശ്വാസം ഉള്ളീലേക്കെടുത്തുകൊണ്ട് കൈകള്‍ രണ്ടും തലയ്ക്കു മുകളിലേക്കുയര്‍ത്തിപ്പിടിക്കുക.

3.ശ്വാസം വിട്ടുകൊണ്ട് താഴേക്കു കുനിഞ്ഞ് കൈപ്പത്തി രണ്ടും നിലത്തു പതിച്ചു വയ്ക്കുക.

4.ശ്വാസം എടുത്തുകൊണ്ട് വലതു കാല്‍ പിന്നോട്ടു വലിക്കുക.

5.ശ്വാസം വിട്ടുകൊണ്ട് ഇടതുകാല്‍ പിന്നോട്ടു വലിക്കുക

6.ശ്വാസമെടുത്തുകൊണ്ട് ശരീരം നീണ്ടു നിവര്‍ന്ന് നിലത്തമര്‍ത്തുക.മെല്ലെ ശ്വാസം വിടുക.

7. ശ്വാസം വലിച്ച് തലയും, അരയ്ക്കു മുകളിലുള്ള ശരീരഭാഗങ്ങളൂം ഉയര്‍ത്തുക.

8.ശ്വാസം വിട്ടുകൊണ്ട് ശരീരം കൈപ്പത്തികളിലും കാല്‍ വിരലുകളിലും നില്‍ക്കുന്നരീതിയില്‍ (in "V" shape) നില്‍ക്കുക.

9.ശ്വാസമെടുത്ത് കൊണ്ട് വലതുകാല്‍ മുന്നോട്ടെടുക്കുക.

10.ശ്വാസം വിട്ടുകൊണ്ട് ഇടതുകാലും വലതുകാലിനൊപ്പം എത്തിക്കുക.(ചുവട് 3 ലേക്കു വരിക)

11. ശ്വാസമെടുത്ത് നടു നിവര്‍ത്തി കൈ മടക്കാതേ ഉയര്‍ത്തി തല്യ്ക്കു മുകളില്‍ പിടിക്കുക. (ചുവട് 2)

12.കൈ മടക്കി നെഞ്ചിനു മുന്നില്‍ പിടിച്ച് നിവര്‍ന്നു നില്‍ക്കുക; ഒപ്പം ശ്വാസം മെല്ലെ വിടുക.










സൂര്യനമസ്കാര ശേഷം ശവാസനം ചെയ്യണം.

ഗുണങ്ങള്‍

എല്ലാ ശരീര അവയവങ്ങളേയും പഞ്ചേന്ദ്രിയങ്ങളേയും, മനസ്സിനേയും ഉത്തേജിപ്പിക്കുകയും ഉന്മേഷിപ്പിക്കുകയും ചെയ്യുന്നു.

രക്തസഞ്ചാരം മെച്ചപ്പെടുന്നു. എല്ലാ ഭാഗത്തേക്കും രക്തം എത്തുകയും തിരിച്ച് ഹൃദയത്തിലേക്കുള്ള പോക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

എല്ലാ പേശികളും ശക്തമാകുന്നു; അയവുള്ളവയാകുന്നു.

ശ്വാസകോശങ്ങള്‍ വികസിക്കുന്നു; നെഞ്ചും.

നട്ടെല്ലിന്‌ അയവുണ്ടാക്കുന്നു.

വയര്‍, അരക്കെട്ട്, മറ്റു ഭാഗങ്ങള്‍ ഇവിടെയുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുന്നു. അമിതവണ്ണമുള്ളവർക്ക് എന്നും ചെയ്താൽ വണ്ണം കുറയ്ക്കാം. (ആഹാരനിയന്ത്രണം നിർബന്ധം)

ദഹനക്രിയ മെച്ചപ്പെടുത്തുന്നു; വായുക്ഷോഭം ഇല്ലാതാക്കുന്നു.


സ്ഥിരമായി ചെയ്താൽ ശരീരത്തിന്റെ പുഷ്ടിയും, ആകാരസൌകുമാര്യവും നിലനിർത്താൻ ഇതിൽ പരം മറ്റൊരു മാർഗമില്ല.

നിഷ്ഠയോടെയുള്ള സൂര്യനമസ്കാരം ഏകാഗ്രതയും, മനശ്ശാന്തിയും വര്‍ദ്ധിപ്പിക്കും.

Photo courtesy : Google 

14 comments:

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..... JAYANJI.... blogil film awards paranjittundu abhiprayam parayane...............

താരകൻ said...

hai jayan.., happy new year.thanks for the yoga class

ചെന്ത്രാപ്പിന്നിക്കാരന്‍ said...

ഒരുപാട് നന്ദി ഉണ്ട് മാഷേ ഞാന്‍ എന്തായാലും സൂര്യ നമസ്കാരം എങ്ങിനെ ചെയ്യാം എന്ന് അന്വേഷിച്ചിരിക്കുകയായിരുന്നു ............

സേതുലക്ഷ്മി said...

വളരെ നന്നായി,ജയന്‍ ഇതിട്ടത്‌.
ഞാന്‍ ചെയ്തു തുടങ്ങി.

Sapna Anu B.George said...

Happy to see the step by step pose.....വീണ്ടും വീണ്ടും വരാം വായനക്കായി

മാനസ തീരങ്ങളില്‍ said...

Hi..Doctor Sir...Ithu valare nannayirikkunnu...angayude blog valare gunangal nalkunnu...

pravaahiny said...

ഇതു കൊള്ളാമല്ലോ . ഞാന്‍ ഇന്നാണ്‍ ഈ ബ്ലോഗ് കാണുന്നത്. @PRAVAAHINY

Unknown said...

കൊള്ളാം

Cartoonist said...

തകർപ്പൻ ആശംസകൾ, ജയോവ് :)

Riyas Nechiyan said...

Good :)

Unknown said...

Sir soorya namaskaaram ethra pravasyam cheyyam
I mean reapeat cheyyamo

Unknown said...

Do 60% of your capacity. Which means vehicle odometer we can see up to 240 but we drive on 100 like that.

Unknown said...

It's must for today's life

zaideobregon said...

Wynn Casino - MapyRO
Find 전라북도 출장샵 Wynn 충청북도 출장안마 Casino, Las 경주 출장마사지 Vegas (NV) location, 원주 출장안마 revenue, 세종특별자치 출장샵 industry and