
അഷ്ടാംഗങ്ങളില്‍ നാലാമത്തേതാണ് പ്രാണായാമം. (യോഗ സംബന്ധമായി ഈ ബ്ലോഗിലുള്ള മുന്‍ പോസ്റ്റുകൾ വായിക്കുമല്ലോ.)
ലോകത്ത് ഏറ്റവും കടുപ്പമേറിയ കാര്യം മനസ്സിനെ നിയന്ത്രിക്കുക എന്നതാണ്. യോഗയില്‍ മനോനിയന്ത്രണത്തിന് അങ്ങെയറ്റത്തെ പ്രാധാന്യമാണുള്ളത്. ആദ്യമേ മനോ നിയന്ത്രാണം ശീലിക്കാനല്ല യോഗ പറയുന്നത്.
ആദ്യം ആസനങ്ങള്‍ ചെയ്ത് ശരീരത്തെ കീഴടക്കാന്‍ പഠിപ്പിക്കുന്നു. തുടര്‍ന്ന് ശ്വ്വസനിയന്ത്രണം പഠിപ്പിക്കുന്നു. അതിലൂടെ മനോ നിയന്ത്രണത്തിലെത്താം. അതാണ് ഈ പരിശീലനത്തിന്റെ കാതല്‍.
നല്ല ഭാരമുള്ള ഒരു വസ്തു വെറുതെയങ്ങ് പൊക്കിയെടുക്കാന്‍ കഴിയാത്തപ്പോള്‍ നമ്മള്, ശ്വാസം നന്നായി പിടിച്ചാല്‍ അത് ഉയര്‍ത്താന്‍ കഴിയുന്ന കാര്യം നമുക്കൊക്കെ ബോധ്യമുള്ളതാണ്.
പെട്ടെന്ന് എന്തെങ്കിലും കണ്ടു പേടിച്ചാല്‍ നമ്മുടെ ശ്വാസഗതി വര്‍ദ്ധിക്കുന്നതും ശാന്തമായി കിടക്കുമ്പോള്‍ ശ്വാസഗതി മെല്ലെയാകുന്നതും നമുക്ക് അറിയാവുന്നതാണ്.
ശ്വാസത്തിന് നമ്മുടെ കര്മ്മകരണശേഷിയുമായും, മാനസികഭാവങ്ങളുമായും ഉള്ള ബന്ധമാണ് ഇവിടെയൊക്കെ നാം കആണുന്നത്.
മനുഷ്യന്റെ മനസ്സും ശ്വാസവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.
പ്രാണന്റെ ആയാമം ആണ് പ്രാണായാമം. എന്നു വച്ചാല്‍ പ്രാണന്റെ (ശ്വാസത്തിന്റെ) വലിച്ചു നീട്ടല്‍.
വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശ്വസന വ്യായാമമാണ് പ്രാണായാമം..
ശ്വാസത്തെ നിയന്ത്രിച്ച് അതിലൂടെ പ്രാണശക്തിയെ (ജീവോര്‍ജ്ജത്തെ) നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്.
പൂരകം, കുംഭകം, രേചകം എന്നിവയാണവ.
പൂരകം - വായു ഉള്ളിലെടുത്ത് ശ്വാസകോശം നിറയ്ക്കുന്ന പ്രക്രിയ.
കുംഭകം - ഉള്ളിലെടുത്ത വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുന്ന അവസ്ഥ.
രേചകം - ഉള്ളില്‍ നിര്‍ത്തിയ വായു ശ്വാസകോശത്തിനു പുറത്തേക്കു വിടുന്ന പ്രക്രിയ.
ഈ ഘട്ടങ്ങള്‍ ചെയ്യുന്നതിന് ഒരു പ്രത്യേക അനുപാതവും ഉണ്ട്.
പൂരകം : കുംഭകം : രേചകം = 1 : 4 :2 എന്നതാണ് അത്.
അതായത് 1സെക്കന്റ് കൊണ്ട് വായു ഉള്ളിലെടുത്താല്‍ 4 സെക്കന്റ് അത് ഉള്ളില്‍ നിര്‍ത്തുകയും 2 സെക്കന്റു കൊണ്ട് പുറത്തു വിടുകയും വേണം.
സാധാരണക്കാര്‍ക്ക് എളുപ്പം ചെയ്യാവുന്നത് 4 സെക്കന്റു കൊണ്ട് ഉള്ളിലെടുക്കുകയും 16 സെക്കന്റ് ഉള്ളില്‍ നിര്‍ത്തുകയും 8 സെക്കന്റു കൊണ്ട് പുറത്തു വിടുകയുമാണ്.
അപ്പോള്‍ പൂരകം : കുംഭകം : രേചകം = 4 : 16 : 8 എന്നു വരും.
(അനുപാതം 1 : 4 : 2 എന്നത് തന്നെ).
ഇതു ചെയ്യുന്ന രീതി ഇനി പറയുന്നു.
1. സുഖകരമായി ഉറച്ചിരിക്കാന് കഴിയുന്ന ഏതെങ്കിലും ഒരു ആസനത്തില്‍ ഇരിക്കുക. (സുഖാസനം, സ്വസ്തികാസനം, പദ്മാസനം, വജ്രാസനം, സിദ്ധാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍)
2. നട്ടെല്ല് നിവര്‍ന്നിരിക്കണം.
3. ശ്വാസകോശത്തിള്ള വായു കഴിയുന്നത്ര പുറത്തേക്ക് ഉച്ഛ്വസിക്കുക.
4. ആദ്യം വലതു തള്ള വിരല്‍ കൊണ്ട് വലതു മൂക്ക് അടച്ച ശേഷം ഇടതു മൂക്കിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)
5. എന്നിട്ട് നടുവിരലും മോതിര വിരലും ചേര്‍ത്ത് ഇടതു മൂക്കും അടയ്ക്കുക. ശ്വാസം ഉള്ളില്‍ തന്നെ നിര്‍ത്തുക.(കുംഭകം)
(തള്ള വിരല്‍ കൊണ്ടുള്ള അതേ സമ്മര്‍ദ്ദം മറുഭാഗത്തും ലഭിക്കാനാണ് രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിക്കുന്നത്. ചിലര്‍ ഈ ആവശ്യത്തിനായി ചെറു വിരലും ചൂണ്ടു വിരലും ആണ് ചേര്‍ത്തു പിടിക്കുന്നത്. മറ്റു ചിലര്‍ ചൂണ്ടു വിരലും നടു വിരലും ഉപയോഗിക്കുന്നു.)
6. ഇനി വലതു മൂക്ക് തുറന്ന് അതിലൂടെ ശ്വാസം പുറത്തേക്കു വിടുക.
7. തുടര്‍ന്ന് വലതു മൂക്കിലൂടെ തന്നെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)
8. വലതു മൂക്കടയ്ക്കുക. കുംഭകം ചെയ്യുക.
9. ഇടതു മൂക്ക് തുറക്കുക. അതിലൂടെ ശ്വാസം പുറത്തേയ്ക്കു വിടുക. (രേചകം)
10. ഇങ്ങനെ ഇടതും വലതും നാസാദ്വാരങ്ങളിലൂടെ ശ്വസന വ്യായാമം തുടരുക.
ഇത് 10 -20 തവണ ആവര്‍ത്തിക്കുക.
ഇത് പഠിക്കാന്‍ വിഷമം തോന്നുന്നവര്‍ ആദ്യം ശ്വാസം ഉള്ളിലേക്കെടുക്കുകയും ഇരട്ടി സമയം കൊണ്ട് പുറത്തു വിടുകയും ചെയ്ത് ശീലിക്കുക. രണ്ടു മൂക്കിലൂടെയും ഒരുമിച്ചെടുക്കാം. (വിരലുകള്‍ വച്ച് നാസാദ്വാരങ്ങള്‍ അടയ്ക്കുന്ന രീതി പിന്നീട് പഠിച്ചാല്‍ മതി). രണ്ടു മൂക്കിലൂടെയും പുറത്തു വിടാം.
അത് പഠിച്ചാല്‍ പിന്നെ ശ്വാസം ഉള്ളിലെടുക്കുകയും ഇരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ടു തന്നെ പുറത്തു വിടുകയും ചെയ്യാന്‍ പഠിക്കുക.
എന്നിട്ട് ശ്വാസം ഉള്ളിലെടുത്ത് അതിന്റെ നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ട് പുറത്തു വിട്ട് ശീലിക്കുക.
എന്നിട്ട് ഓരോ മൂക്കിലൂടെയും എടുത്ത് മറു മൂക്കിലൂടെ പുറത്തു വിടുന്ന രീതി ശീലിക്കുക.
ഈ പ്രാണായാമ രീതിയ്ക് അനുലോമ - വിലോമ പ്രാണായാമം എന്നു പറയുന്നു. സാധാരണ ചെയ്യുന്ന പ്രാണായാമം ഇതാണ്. ഇതിന് നാഡീശോധന പ്രാണായാമം എന്നും പറയും. ( ഇതല്ലാതെ 8 തരത്തില്‍ പ്രാണായാമം ഉണ്ട് . അത് സാധാരണക്കാര്‍ക്ക് അത്യാവശ്യമില്ല. താല്‍പ്പര്യമുള്ളവര്‍ക്കായി പിന്നീട് വിവരിക്കാം)
അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവര്‍ ശ്വാസം നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തരുത്. അവര്‍ ശ്വാസം ഉള്ളിലെടുത്ത് ഇരട്ടി സമയം കൊണ്ട് പുറത്തു വിടുക. കുംഭകം ഒഴിവാക്കുക.
ഗുണങ്ങള്‍
1. സ്ഥിരമായ പരിശീലനം കൊണ്ട് ശ്വാസകോശങ്ങള്‍ വികസിക്കുന്നു.
2. ആസ്ത്മ രോഗത്തില്‍ നിന്ന് മുക്തി കിട്ടുന്നു.
3. ഏകാഗ്രത, മനോ നിയന്ത്രണം എന്നിവ കൈവരുന്നു.
4. ഓര്‍മ്മശക്തി, കര്‍മ്മകുശലത ഇവ വര്‍ദ്ധിക്കുന്നു.
5. മനസ്സിന് ശാന്തിയും സമാധാനവും കൈവരുന്നു.
6. ആത്മീയ കാര്യങ്ങളില്‍ താല്പര്യമുള്ളവര്ക്ക് ഉയര്‍ന്ന തലങ്ങളിലുള്ള സാധനയ്ക്കും ധ്യാനത്തിനും ഉള്ള കഴിവ് വര്‍ദ്ധിക്കുന്നു.
ഇനി യോഗ ഗൌരവമായി കാണുന്നവര്‍ക്കായി ചിലത്.
യോഗ ഫിലോസഫി അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72, 000 നാഡികളിലൂടെയും ഊര്‍ജ്ജം (പ്രാണന്) സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചിതറിപ്പോകുന്ന ഊര്‍ജ്ജത്തെ കോണ്‍സന്‍ ട്രേറ്റ് ചെയ്ത് രണ്ടു നാഡികളിലെത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.
ഇഡ , പിംഗല എന്നിവയാണ് ആ നാഡികള്‍. സുഷുംന എന്ന നാഡി നമ്മുടെ നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്നു എന്നാണ് സങ്കല്‍പ്പം. ഈ നാഡിയുടെ ഇടതും വലതുമായാണ് യഥാക്രമം ഇഡയും പിംഗലയും സഞ്ചരിക്കുന്നത്.
ഇഡയിലും പിംഗലയിലും കൂടി പ്രവഹിക്കുന്ന ഊര്‍ജ്ജം സുഷുമനയിലെത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സുഷുംനയിലൂടെ പ്രാണപ്രവാഹം ഉണ്ടാകുമ്പോള്‍ കുണ്ഡലിനി ശക്തി ഉണരുകയും അത് ആത്മീയ ഉത്കര്‍ഷത്തിനും അറിവിന്റെ ഉയര്‍ന്ന തലങ്ങളിലെത്താനുള്ള പ്രയാനത്തിനും തുടക്കം കുറിക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥ സാധകന് ഇവിടെ നിന്ന് ആത്മസാക്ഷാത്കാരത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ പ്രാപ്തനാകുന്നു. പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നീ തലങ്ങള്‍ അയാള്‍ക്ക് സംവേദനക്ഷമം ആകുന്നു. അത് അയാളെ മോക്ഷത്തിലേക്ക് നയിക്കുന്നു.
സമയക്കുറവു കൊണ്ടാണ് ഇത്ര ചുരുക്കി വിവരിച്ചത്. സംശയങ്ങള്‍ ഉള്ള ആര്‍ക്കും അത് ഉന്നയിച്ചാല്‍ എന്നാല്‍ കഴിയുന്ന തരത്തില്‍ മറുപടി തരാന്‍ ശ്രമിക്കുന്നതാണ്.
Photo courtesy : Google
38 comments:
ലോകത്ത് ഏറ്റവും കടുപ്പമേറിയ കാര്യം മനസ്സിനെ നിയന്ത്രിക്കുക എന്നതാണ്. യോഗയില്‍ മനോനിയന്ത്രണത്തിന് അങ്ങെയറ്റത്തെ പ്രാധാന്യമാണുള്ളത്. ആദ്യമേ മനോ നിയന്ത്രാണം ശീലിക്കാനല്ല യോഗ പറയുന്നത്.
പ്രകൃതിചികിത്സ ചെയ്യുന്നകൂട്ടത്തിൽ യോഗ ചെയ്യാൻ നിർബന്ധമായി അവർ പറഞ്ഞു വീട്ടിലേക്ക് വിട്ടതാണ്.എന്നും നാളെ നാളെന്നോർക്കും.അറ്റ് ലീസ്റ്റ് ബ്രീതിംഗ് എക്സർസൈസുകൾ എങ്കിലും എന്നും ചെയ്യണമെന്നോർത്തിതുവരെ പറ്റീട്ടില്ല.മടിമാറാൻ എനി ഉപായംസ്?
Agneya...
മടി മാറാൻ ഉപായമെന്ത്!?
പിടിയില്ല...
ഏറ്റവും നല്ലതു ഒരു സുഹൃത്താണ്.
യോഗ ചെയ്യാൻ ഒപ്പം കൂടുന്ന ഒരു സുഹൃത്ത്.
രണ്ടാൾക്കും താൽപ്പര്യമുണ്ടെങ്കിൽ എളുപ്പമായി.
അല്ലെങ്കിൽ യോഗ/പ്രാണായാമ വീഡിയോസ് ലഭ്യമാണു. അതു നോക്കി ചെയ്യാം.
ഇതൊന്നും ശരിയാകുന്നില്ലെങ്കിൽ...
ഐ തിങ്ക് യു നീഡ് എ ഗുരു...!
ജയേട്ടാ , ഇന്നാണ് ഈ ബ്ലോഗ് അറിയുന്നതും കാണുന്നതും .. വളരെ പ്രയോജനം തോന്നുന്നതുകൊണ്ട് ഫോളോ ചെയ്യുന്നു.. അടുത്ത പോസ്റ്റുകള്‍ക്കായി കാത്തിരിയ്ക്കുകയാണ് :)
ഉപയോഗപ്രദമായ പോസ്റ്റ് മാഷേ.
പ്രാണായാമം (മാത്രമല്ല; മറ്റൂ ചില യോഗാസനങ്ങളും) ഒരിടയ്ക്ക് പതിവായി പരിശീലിച്ചിരുന്നു. ഇപ്പോ നിന്നു പോയി.
ആദ്യം മുതല്‍ വായിയ്ക്കട്ടെ....
ഡോക്ട്ടർ ഭായി ,എന്നെപ്പോലെയുള്ളവയസ്സന്മാർക്കും/തടിയന്മാർക്കുമൊക്കെ ഈ നല്ലകാര്യങ്ങൾ പരിശീലിക്കുവാൻ സാധിക്കുമോ ?
Thank u for this blog........Its very useful.........
നല്ല പോസ്റ്റ്. നന്നാവാമോ എന്നു ഞാനുമൊന്നു നോക്കട്ടെ...
ഒരല്പം കുടവയറൊക്കെ ആയിട്ടു ഇതൊക്കെ ഒന്നു ചെയ്തു നോക്കണം...
യോഗ ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു സഹായമാവും.. തുടരുക..
. ആശംസകള്‍
യോഗ മാഷെ ,
കുറെ കാലമായി ഞാനിതും
തിരഞ്ഞു നടക്കുന്നു കിട്ടിയത് നന്നായി
പ്രാണായാമം എങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചു.
വിക്ജ്ഞാനപ്രധം
Hi Doctor.. We are an online malayalam magazine. www.malayalamemagazine.com. Please send us your email id. wanted to discuss with you some thing..
livestyle@gmx.com
പ്രിയ ജയന്
ഈ പോസ്റ്റ് കൂടി ഒന്നു നോക്കുമല്ലൊ.
കുംഭകം ആന്തരകുംഭകം ബാഹ്യകുംഭകം എന്ന് - വായു അകത്തു പിടിച്ചു നിര്‍ത്തുന്നതും , പുറമെ നിര്‍ത്തുന്നതും എന്നു രണ്ടു രീതിയില്‍ ഉള്ളതു കൂടി പറയാമായിരുന്നു just for the sake of completion. Good work
തുടരുമല്ലൊ
nice blog....!
thanks.... :)
എല്ലാം വായിച്ചു ഇനി ഒന്ന് ചെയ്തു നോക്കണം
ഇതിപ്പോഴാ കണ്ടത്... ഉപയോഗപ്പെടും. മുമ്പ് കുറെ ചെയ്തതാ. ഒക്കെ മറന്നു പോയി. :( ഇടയ്ക്ക് വന്നു പഠിച്ചോളാം.
jayettaa... gud information .. thank u...naveen poothotta.
ഡോക്ടറെ ,വിശദ വിവരങ്ങള്‍ക്ക്
വളരെ നന്ദി.ഞാന്‍ അനുലോം-വിലോം
മിക്കവാറും എല്ലാ ദിവസങ്ങളിലും
ചെയ്യുന്നുണ്ട് .
ഒരു സംശയം !
ഇത്maximum എത്ര സമയം ചെയ്യാം ?
ക്രിയകളെ പറ്റിയും പറഞ്ഞു
തരുമോ?
ഡോക്ടര്‍,
ഇസ്മില്‍ കുറുമ്പടിയുടെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്. യോഗ പഠിക്കാന്‍ കുറെ കാലമായി ആഗ്രഹിച്ചു നടക്കുകയാണ്. ഇങ്ങനെയൊരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇതേതായാലും നല്ലൊരു സംരംഭം തന്നെ. കുറച്ചു പഠിക്കാന്‍ ശ്രമിക്കാം. ബാക്കി പഠിച്ചു ചെയ്തു തുടങ്ങിയിട്ട് പങ്കു വെക്കാം.
--
ഇസ്മയിലാണ് ഇവിടെ കൊണ്ടു വന്നത്
തണലിന്റെ പോസ്റ്റിലെ കമന്റ്റിലൂടെയാണ് ഇവിടെ ഇങ്ങനെ ഒരു കാര്യമുള്ള വിവരം അറിഞ്ഞത് . ഇത് ഉപകാരപ്രദം തന്നെയാണ് ഡോകടറെ.
ജയേട്ടാ...അല്ലെങ്കി വേണ്ട... ജയന് മോനേ.... ച്ചെ.... അതും വേണ്ട... എണ്റ്റെ പൊന്നു ചങ്ങാതീ.. ആദ്യമായിട്ടാ ഇങ്ങോട്ടൊക്കെ വരുന്നത്. അതും കടലാസു പൂക്കളിലെ കമണ്റ്റ്സ് കണ്ടു വന്നതാണ്. ഈ കാലത്ത് എല്ലാവര്ക്കും വേണ്ടത് അദ്ധ്വാനിക്കാതെ ബോഡി ഫിറ്റ്നസാണ്. എന്തയാലും മറ്റുള്ളവര്‍ക്കു വേണ്ടി ഒരു ബ്ളോഗ് തുടങ്ങാനുള്ള ഒരു മനസ്സുണ്ടായല്ലോ. അതാണു നന്മ. എന്തയാലും അണ്റ്റെ കൂടെ നമ്മളും ഉണ്ടെട ചങ്ങായീ.. ഒന്നു യോഗ ചൈതു നോക്കട്ടെ.
കോളേജില്‍ യോഗയുണ്ട്.. ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നുന്നു..
മാഷെ ഒരു സഹായം വേണം , എനിക്ക് ഭയങ്കര നടു വേദന ആണ് , ഒരു ഒന്‍പതു വര്‍ഷം എങ്കിലും ആയി കാണും , ഇപ്പൊ ഇപ്പൊ ഒരു രക്ഷയും ഇല്ലാത്ത വേദന ആണ് , നാട്ടില്‍ പോയി നിന്ന് ചികിത്സിക്കാന്‍ തല്കാലം ഒരു നിവര്‍ത്തിയും ഇല്ല , യോഗ കൊണ്ട് മാറും എന്ന് പലരും പറയുന്നു എന്താണ് അഭിപ്രായം ?
യോഗ ചെറുപ്പത്തില്‍ പഠിച്ചു മറന്നതാണ് പ്രമേഹം വന്നപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട് പ്രാണായാമം ചെയ്യാറില്ല മനസ്സ് സ്വസ്തമല്ല വല്ല നിര്‍ദ്ദേശവും നല്‍കാമോ ?
±d¡X¡i«praaNaayam
pranayamam ethra thavana cheyyam? enthra samayam vare cheyyam?
എല്ലാവർക്കും നന്ദി.
പ്രാണായാമം മാത്രമല്ല യോഗ.
അതിലെ എട്ട് അംഗങ്ങളിൽ ഒന്നു മാത്രം.
അതുകൊണ്ട് യോഗ പരിശീലനത്തിനുപയോഗിക്കുന്ന സമയത്തിൽ 10-15 മിനിറ്റ് ധാരാളം മതിയാകും പ്രാണായാമത്തിന്.
ഏതെങ്കിലും ഒരു ആസനത്തിൽ ശരിയായി ഇരിക്കാൻ കഴിഞ്ഞാലേ പ്രാണായാമം തുടങ്ങാവൂ.
ചെയ്തു ശീലിച്ചിട്ടുള്ള ഒരാളിൽ നിന്നു പഠിക്കുന്നതാണ് ഉത്തമം.
ഈ ബ്ലോഗ് അതിൽ താല്പര്യം ജനിപ്പിക്കാൻ വേണ്ടി എഴുതിയതാണ്.
പ്രിയമുള്ള വായനക്കാരേ,
പല പണികൾ കാരണം വ്യക്തിപരമായ സംശയങ്ങൾക്ക് മറുപടി എഴുതാൻ സമയം കിട്ടാത്ത സാഹചര്യമാണുള്ളത്. എങ്കിലും
dr.jayan.d@gmail.com എന്ന വിലാസത്തിൽ അയച്ചാൽ അവയ്ക്ക് മറുപടി തരാം.
കൊള്ളാം നല്ല ശ്രമം ബാബാ രാംദേവ് പറയുന്നത് യോഗ കൊണ്ട് മറാത്ത ഒരു അസുഖവും ഇല്ല എന്നാണ്
ഭൂമിയിലെ സഞ്ജീവനി ആണ് കപാലഭാതി എന്നാണ്.
Good sir... :)
വളരെ ഉത്തമമായ കാര്യം ഇന്നത്തെ എല്ലാ കർമ്മങ്ങൾക്കു്, വി കർമ്മത്തിന് നാശം സംഭവിക്കുന്ന.ഈ പരിവർത്തനം നേടിയാൽ, ലോകം മുഴുവനും യോഗ ക്രിയ കൃത്യമായും, സത്യമായും അനുഷ്ഠിക്കുന്ന പാഠ്യപദ്ധതി കൊണ്ടുവരണം പക്ഷെ ഇവിടുത്തെ രാഷ്ട്രീയക്കാരും, മതതീ വ്രl വാദികളു അനുവദിക്കില്ല... ലോകത്ത് ശാന്തി സമാധാനം നീണാൾ വാഴട്ടെ എന്ന് വിചാരിക്കുന്ന ഭരണകൂടം ഉടലെടുക്കണം. നമുക്ക് പ്രാർത്ഥിക്കാം അള്ളാഹി വിനോട്...
pls get me your number.
Adv. Robin Abraham Kottayam 9497087567
എല്ലാ പ്രാണായാമവും ശീലിക്ക - ണമെന്നുണ്ട് അനുലോമവിലോ മം മതിയായില്ല, വർഷങ്ങളായി യോ ഗാനസനം ചെയ്യുന്നു, പറ്റുമെങ്കിൻ മറ്റ പ്രാണായാമങ്ങളുടെ വിവരം തരുമോ?
38ടില്യൻ കോശങ്ങൾ ആണ് എന്ന് ഒരു ഭുക്കിൽ, Drs ന്റെ ക്ലാസ്സിലും കേട്ട് മനസ്സിലാക്കി, നമ്മുടെ വടക്കഞ്ചേരി പറയുന്ന 100 ട്രില്യൻ യൂ ടുബിൽ പ്രാണായാമത്തിന്റെ പ്രഭാഷണത്തിൽ?
പ്രത്യേകിച്ച് ഒരു ദൈവത്തിനോട് നമ്മെ അനുഗ്രഹിക്കണമെന്ന് ഈ പോസ്റ്റിനു താഴെ കമൻറിട്ടത് തികച്ചും അനുചിതമായിപ്പോയി കൂട്ടുകാരാ.. ജാതിയും മതവും രാഷ്ട്രീയവും സംസാരിക്കേണ്ട വേദി അല്ല ഇത് എന്ന ഒരു വകതിരിവ് താങ്കൾ കാണിക്കേണ്ടതായിരുന്നു.. കാരണം ഈ പോസ്റ്റ് ഏതെങ്കിലുമൊരു മതവിഭാഗത്തെ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ലല്ലോ?? ഭരണകൂട ഭീകരതയല്ല വിഷയം എന്നതും ശ്രദ്ധിക്കേണ്ടിയിരുന്നു.. ഇനിയെങ്കിലും പക്വതയോടെയും വിവേകത്തോടെയും പെരുമാറാൻ ശ്രദ്ധിക്കുമല്ലോ?? ആശംസകൾ
Post a Comment